16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Friday, August 9, 2024 7:49 AM IST
പാലക്കാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മണ്ണാർക്കാട് തെങ്കര മണലടിയിൽ ആണ് സംഭവം. പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരാണ് പിടിയിലായത്.
16 കിലോ കഞ്ചാവാണ് ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ബഷീറിന്റെ വാടക വീട്ടിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.