ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു
Friday, August 9, 2024 9:09 AM IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കോരാണി പതിനെട്ടാംമൈല്‍ സ്വദേശി അതുല്‍ ശങ്കര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം. ഇന്‍ഫോസിസിലെ ജീവനക്കാരനാണ് മരിച്ച അതുല്‍.