വയനാട് ദുരന്തം; സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം ഒഴിവാക്കി
Friday, August 9, 2024 11:31 AM IST
തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ അടക്കം ടൂറിസം വകുപ്പിന്റെ എല്ലാവിധ ഓണാഘോഷ പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വയനാടിന്റെ പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.