വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ എ​ല്ലാം ന​ഷ്ട​മാ​യ​വ​ര്‍​ക്ക് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി​ക്ക് 300 രൂ​പ വീ​തം ദി​വ​സ​വും ന​ൽ​കും. ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് വ്യ​ക്തി​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കി​ട​പ്പു​രോ​ഗി​ക​ളോ ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​നാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളോ ഉ​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം കു​ടും​ബ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് എ​ന്ന നി​ല​യി​ൽ ന​ൽ​കും. 30 ദി​വ​സ​ത്തേ​ക്കാ​ണ് ഈ ​തു​ക ന​ൽ​കു​ക. ഇ​പ്പോ​ൾ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന ഓ​രോ കു​ടും​ബ​ത്തി​നും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​റ്റൊ​രു വാ​സ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു പോ​കു​മ്പോ​ൾ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലോ മ​റ്റ് പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലോ മാ​റാ​ൻ ക​ഴി​യും വി​ധ​മു​ള്ള താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​നാ​കു​മോ എ​ന്ന​തി​ൽ ക​ള​​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വാ​ട​ക നി​ശ്ച​യി​ച്ച് അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.