കല്ലട ബസ് അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല
Saturday, August 10, 2024 1:53 PM IST
കൊച്ചി: നിയന്ത്രണം വിട്ട കല്ലട ബസ് റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറി. കറുകുറ്റി അഡ്ലക്സിന് സമീപം ശനിയാഴ്ച രാവിലെ ഏഴിനുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തിയതോടെ നിയന്ത്രണം വിട്ട ബസ് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.