ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
Saturday, August 10, 2024 8:41 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികര്‍ക്കു നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്. 2023 സെപ്റ്റംബറില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍, ഒരു മേജര്‍, ഒരു ഡിഎസ്പി. ഉള്‍പ്പെടെയുള്ളവര്‍ വീരമൃത്യു വരിച്ചിരുന്നു.