ജനകീയ തിരച്ചില്‍ തുടങ്ങി; സന്നദ്ധപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ദുരന്തഭൂമിയില്‍
Sunday, August 11, 2024 9:15 AM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയില്‍ ഇന്നത്തെ വിപുലമായ ജനകീയ തിരച്ചില്‍ തുടങ്ങി. വിവിധ യുവജനസംഘടനകള്‍ തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രാദേശിക ജനപ്രതിനിധികളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.