ആ​ല​പ്പു​ഴ: ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സം​ശ​യം. ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​യും അവിവാഹിതയുമായ യു​വ​തി പ്ര​സ​വി​ച്ച കു​ഞ്ഞാ​ണ് കൊ​ല്ല​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ത​ക​ഴി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ യു​വ​തി​യു​ടെ ആ​ൺ​സു​ഹൃ​ത്തും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി വീ​ട്ടി​ല്‍​വ​ച്ച് കു​ഞ്ഞി​ന് ജന്മം നൽകിയത്. ബു​ധ​നാ​ഴ്ച ചി​ല ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി ഇ​വ​ര്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കു​ഞ്ഞി​ന്‍റെ കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ അ​മ്മ​തൊ​ട്ടി​ലി​ല്‍ ഏ​ല്‍​പ്പി​ച്ചു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് വീ​ട്ടിലു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഇ​വ​ർ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​തോ​ടെ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​തോ​ടെ ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം യു​വ​തി ആ​ണ്‍​സു​ഹൃ​ത്തി​നെ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ത​ക​ഴി റെ​യി​ല്‍​വേ സ്റ്റെ​ഷ​ന് സ​മീ​പം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു.

അ​തേ​സ​മ​യം കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ള്‍ ത​ന്നെ മ​രി​ച്ചി​രു​ന്നോ അ​തോ യു​വ​തി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​ഞ്ഞി​നെ മ​റ​വ് ചെ​യ്ത സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ട​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും.