ചി​റ്റൂ​ര്‍: പാ​ല​ക്കാ​ട് ചി​റ്റൂ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചി​റ്റൂ​ര്‍ ന​ല്ലേ​പ്പി​ള്ളി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ല്‍ നി​ന്നും തൃ​ശൂ​രി​ലേ​ക്കും ചി​റ്റൂ​രി​ല്‍ നി​ന്നും കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലേ​ക്കും സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നേ​ര്‍​ക്ക് നേ​രെ​യു​ള്ള ഇ​ടി​യി​ല്‍ ര​ണ്ട് ബ​സു​ക​ളു​ടെ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

ബ​സ് പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​രെ ഉ​ള്‍​പ്പെ​ടെ പു​റ​ത്തെ​ടു​ത്ത​ത്. പ​രു​ക്കേ​റ്റ​വ​രെ ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.