സൗഹൃദ മത്സരത്തില്‍ യുവന്റസിനെ വീഴ്ത്തി അത്ലറ്റിക്കൊ മാഡ്രിഡ്
Sunday, August 11, 2024 10:44 PM IST
ഗോത്തന്‍ബര്‍ഗ്: സൗഹൃദ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കൊ മാഡ്രിഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റിക്കൊ മാഡ്രിഡ് വിജയിച്ചത്.
ജാവോ ഫെലിക്സും എയ്ഞ്ചെല്‍ കൊറേയയുമാണ് അത്ലറ്റിക്കൊയ്ക്കായി ഗോളുകള്‍ നേടിയത്. ജാവോ ഫെലിക്സ് ആണ് ഗോള്‍ സ്കോറിംഗിന് തുടക്കമിട്ടത്. 48-ാം മിനിറ്റിലാണ് ജാവോ ഫെലിക്സ് ഗോള്‍ നേടിയത്.
85-ാം മിനിറ്റിലാണ് എയ്ഞ്ചെല്‍ കൊറേയ ഗോള്‍ സ്കോര്‍ ചെയ്തത്.