ജമ്മുകാഷ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
Monday, August 12, 2024 1:01 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘത്തിന് ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.