പാ​ല​ക്കാ​ട്: മ​ധ്യ വ​യ​സ്ക​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം പാ​ല​പ്പ​റം സ്വ​ദേ​ശി രാ​മ​ദാ​സ് ആ​ണ് മ​രി​ച്ച​ത്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ ​പി​ടി​ച്ചാ​ണ് ഇ​യാ​ൾ മ​രി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.