തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണം. ത​മി​ഴ്നാ​ട് തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തെ​ക്ക​ന്‍ കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.