മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാള്‍ സുപ്രീംകോടതിയിൽ
Monday, August 12, 2024 11:25 AM IST
ന്യൂഡൽഹി: മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സുപ്രീംകോടതിയിൽ. അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടിയുള്ള കേജരിവാളിന്റെ ഹർജി നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമോ കാരണമില്ലാതെയോ ആണെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഇഡി കേസില്‍ മാര്‍ച്ച് 21ന് അറസ്റ്റിലായ കേജ്രിവാള് തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി കേസില്‍ സുപ്രീംകോടതി കഴിഞ്ഞ മാസം കേജരിവാളിന് ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും സിബിഐയുടെ അറസ്റ്റുകാരണം ജയില്‍ മോചനം സാധ്യമായിരുന്നില്ല.