ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട്ട് ആ​റു​വ​രി​പ്പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ജീ​പ്പി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ മ​ര​ക്കാ​ർ​ക​ണ്ടി​യി​ലെ അ​ൽ അ​ൻ​സാ​ർ ക്ല​ബി​ന് സ​മീ​പം കൊ​ല്ല​ന്‍റെ​വി​ടെ ഷം​ന​(38) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ബ​സി​റ​ങ്ങി പു​തി​യ ആ​റു​വ​രി ദേ​ശീ​യ പാ​ത മു​റി​ച്ച് പ​ടി​ഞ്ഞാ​റ് ഭാ​ഗം ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വേ​ഗ​ത്തി​ൽ പാ​ഞ്ഞു​വ​ന്ന ജീ​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചു. ഇവിടെ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​ഞ്ഞ യു​വ​തി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെയാണ് മ​രി​ച്ചത്.

മ​ര​ക്കാ​ർ ക​ണ്ടി​യി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​കെ. ഷാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ക​ണ്ണൂ​ർ സി​റ്റി​യി​ലെ മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് ഫ​യാ​സ് (ദു​ബായ്). മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫി​സാ​ൻ (വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു), സൈ​ന ന​ഷ്‌​വ.