ചാലിയാറിലെ തിരച്ചിൽ; മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി
Monday, August 12, 2024 1:11 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ചാലിയാറിൽ ഇന്ന് നടന്ന തിരച്ചിലിൽ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. കൊട്ടുപാറയില്നിന്നും മുണ്ടേരി ഇരുട്ടുകുത്തി ഭാഗത്തുനിന്നുമാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് വിശദമായ തിരച്ചിൽ നടന്നത്. ദുരന്തബാധിത മേഖലകളിൽ രണ്ടു ദിവസം സംഘടിപ്പിച്ച ജനകീയ തിരച്ചിലിന് പിന്നാലെയാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്.