സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ കൈയാങ്കളി; മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം
Monday, August 12, 2024 6:06 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം.
സംഘർഷം ചിത്രീകരിക്കുന്നതിനിടെ മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.
ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് ചോദ്യം ചോദിച്ച കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്ക് നേരേ ഇന്ന് പത്തനംതിട്ടയിൽവച്ച് കൈയേറ്റ ശ്രമമുണ്ടായിരുന്നു. രണ്ടു സംഭവങ്ങളിലും കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.