മിഷൻ അർജുൻ; കാർവാറിൽ അടിയന്തര യോഗം ചേരുന്നു
Monday, August 12, 2024 6:38 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ സംബന്ധിച്ച് ചർച്ച ചെയ്യാൻ കാർവാറിൽ അടിയന്തര യോഗം ചേരുന്നു. ജില്ലാ കളക്ടർ, എസ്പി, കാർവാർ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം പുഴയിലെ ഒഴുക്ക് മനസിലാക്കുന്നതിനായി നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തി. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തെരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.