കാട്ടാക്കടയില്‍ സിപിഎം ഓഫീസ് നേരെ ആക്രമണം
Monday, August 12, 2024 11:24 PM IST
തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഎം ഓഫീസ് ആക്രമിച്ചതായി പരാതി. രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് ആക്രമണം നടത്തിയത്.
സംഭവത്തിൽ നാലുപേരെ പിടികൂടിയെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർക്ക് തലക്കും കൈക്കുമടക്കം പരിക്കേറ്റു.
എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുകയാണ്.