രാജസ്ഥാനിൽ സൈനികനെ മർദിച്ച പോലീസുകാർക്കെതിരെ നടപടി
Tuesday, August 13, 2024 12:43 AM IST
ജയ്പുർ: രാജസ്ഥാനിൽ സൈനികനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഡിജിപി യു.ആർ. സാഹു പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി അനധികൃത ഹുക്ക ബാറിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെന്നും ചിലരെ അറസ്റ്റ് ചെയ്തതായും ഇതിൽ സൈനികനും ഉൾപ്പെട്ടിരുന്നുവെന്നും ഡിജിപി പറഞ്ഞു.
രാജസ്ഥാൻ മന്ത്രി കല്യാൺ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.