ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
Tuesday, August 13, 2024 6:09 PM IST
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ് 22ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗി പുതിയ വെളിപ്പെടുത്തല്‍. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെബി മേധാവിയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ ഇഡിഓഫീസുകളിലേക്കും മാര്‍ച്ച് അടക്കം നടത്തിയാകും കോണ്‍ഗ്രസിന്റെ പ്രതിഷേധം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.