നാദാപുരത്ത് ടിപ്പര്‍ ലോറി ചരക്ക് ലോറിയില്‍ ഇടിച്ചുകയറി : ക്ലീനര്‍ക്ക് പരിക്ക്
Wednesday, August 14, 2024 3:41 AM IST
നാദാപുരം: കോഴിക്കോട് നാദാപുരത്ത് നിയന്ത്രണംവിട്ട വിട്ട് ടിപ്പര്‍ ലോറി ചരക്ക് ലോറിയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ടിപ്പര്‍ ലോറിയുടെ ക്ലീനര്‍ക്ക് പരിക്കേറ്റു.മുക്കം ചെറുവാടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഷാജഹാനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നാദാപുരം പയന്തോങ്ങില്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ ഇറക്കുകയായിരുന്നു ചരക്ക് ലോറിക്ക് പുറകില്‍ ഷാജഹാന് സഞ്ചരിച്ചിരുന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഷാജഹാനെ നാദാപുരം അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.