ജനറേറ്റര്‍ തകരാർ; രാത്രിയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Wednesday, August 14, 2024 7:09 PM IST
തിരുവനന്തപുരം: ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
ജനറേറ്റര്‍ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായി. ഇതുമൂലം വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവുവരും.
ഈ സാഹചര്യത്തിൽ വൈകുന്നേരം ഏഴ് മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.