കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
Thursday, August 15, 2024 5:21 AM IST
കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. കോയമ്പത്തൂര്‍ രാജപാളയം തിരുമഗര കോളനിയില്‍ രാധ യാണ് അറസ്റ്റിലായത്.
ആലങ്ങാട് പോലീസാണ്് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പറവൂരില്‍നിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗില്‍നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച രാധയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോതമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ വേറെയും കേസുകളുള്ളതായി പോലീസ് പറഞ്ഞു.