കാഫിര്‍ പോസ്റ്റ്: ഇത്തരം പ്രചാരണം ഇടതുപക്ഷ രീതിയല്ലെന്ന് ബിനോയ് വിശ്വം
Thursday, August 15, 2024 11:52 AM IST
തിരുവനന്തപുരം: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് പോലുള്ള പ്രചാരണങ്ങള്‍ ഇടതുപക്ഷ രീതിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് നയം ഇതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ഇടത് ഗ്രൂപ്പുകളാണ് ഇത് ചെയ്തതെങ്കിലും അത് ശരിയല്ല.
വര്‍ഗീയ പ്രചാരവേലയുടെ രാഷ്ട്രീയമോ ആശയങ്ങളോ തങ്ങളുടേതല്ല. കെ.കെ.ശൈലജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.