സാങ്കേതിക തകരാർ; കോഴിക്കോട്ടു നിന്ന് മസ്കറ്റിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മുംബൈയിലിറക്കി
Thursday, August 15, 2024 12:22 PM IST
കരിപ്പുര്‍: കോഴിക്കോട്ടു നിന്നു മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
150ലേറെ യാത്രക്കാരുമായി ബുധനാഴ്ച പതിനൊന്നരയ്ക്കാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ ഒന്നരയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയതോടെ ഉച്ചയ്ക്ക് ഒന്നിന് മറ്റൊരു വിമാനത്തിൽ മസ്കറ്റിലേക്ക് ഇവരെ അയയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.