കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് അപകടം; യുവാവ് മരിച്ചു
Thursday, August 15, 2024 3:10 PM IST
ആലപ്പുഴ: ചെങ്ങന്നൂരില്‍ കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ ഇയാള്‍ ചുണ്ടന്‍വള്ളത്തിന്റെ മാതൃക നിര്‍മിക്കുകയായിരുന്നു.
ഇതിനിടെ ഷോക്കേറ്റാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.