വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി
Thursday, August 15, 2024 11:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ 650 മെഗാവാട്ടിന്റെ വരെ കുറവ് വന്നതിനെത്തുടർന്നാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.
15 മിനിറ്റ് നേരമാകും വൈദ്യുതി തടസപ്പെടുക. വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് അറിയിപ്പ്.
ജാർഖണ്ഡിലെ മൈത്തോൺ താപനിലയത്തിലെ ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.