ആലപ്പുഴയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Saturday, August 17, 2024 4:54 PM IST
മലപ്പുറം: ആലപ്പുഴയിൽവച്ച് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ആലപ്പുഴയിൽവച്ചാണ് അപകടം സംഭവിച്ചത്. പുലർച്ചെ നാലിനായിരുന്നു അപകടം. ഈ സമയം കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉറക്കത്തിലായിരുന്നു.
മുബാറക്കിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ പോലീസിനെയും കോസ്റ്റ്ഗാർഡിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.