സൗദി സൂപ്പര്‍കപ്പ് കിരീടം നേടി അല്‍ ഹിലാല്‍
Sunday, August 18, 2024 1:58 AM IST
റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടി അല്‍ഹിലാല്‍. ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ചാണ് അൽ ഹിലാല്‍ കിരീടം നേടിയത്.
ഒന്നിനെതിരെ നാല് ഗോളിനാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ടീമിനായി സെര്‍ഗെജ് മിലിന്‍കോവിച്ച്, അലക്സാണ്ടര്‍ മിട്രോവിക്, മാല്‍കോം എന്നിവരാണ് ഗോളുകള്‍ നേടിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് അല്‍ നസര്‍ ആയിരുന്നെങ്കിലും നാല് ഗോളുകള്‍ നേടി അല്‍ ഹിലാല്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.