മരടിലെ ഹോട്ടലിലെ ഗുണ്ടാ പാർട്ടി; 13 പേർക്കെതിരേ കേസ്
Sunday, August 18, 2024 2:50 PM IST
കൊച്ചി: മരടിലെ ഹോട്ടലിൽ നടന്ന ഗുണ്ടാ പാർട്ടിയുമായി ബന്ധപ്പെട്ട് 13 പേർക്കെതിരേ കേസെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളിയാഴ്ചയാണ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഗുണ്ടാ പാർട്ടിക്കെത്തിയവരെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ ആറു പേർ പിടിയിലായത്.
ഒരു ഹോട്ടലിൽ പാർക്ക്ചെയ്തിരുന്ന കാറിൽനിന്ന് തോക്കും കത്തിയും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഗുണ്ടാ പാർട്ടിയുടെ മുഖ്യ ആസൂത്രകനായ തിരുവനന്തപുരം സ്വദേശി ആഷ്ലിയുടെ കാറിൽനിന്നാണ് ഇവ കണ്ടെത്തിയത്.
പോലീസ് എത്തിയ വിവരമറിഞ്ഞ് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.