സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള നീക്കം; കോൺഗ്രസ് തിങ്കളാഴ്ച ഹർജി നൽകും
Sunday, August 18, 2024 7:12 PM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വിയുമായും കപിൽ സിബലുമായും കർണാടക കോൺഗ്രസ് നേതാക്കൾ കേസിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്തു.
മനു അഭിഷേക് സിംഗ്വി കർണാടക ഹൈക്കോടതിയിൽ സിദ്ധരാമയ്യയ്ക്കായി ഹാജരാകും. മൈസുരു അര്‍ബന്‍ വികസന അഥോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ട് മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ അനുമതി നൽകിയത്.
ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക് പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതി. പാർവതിയെ കൂടാതെ മുഖ്യമന്ത്രിയുടെ മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.
നാളെ രാവിലെ 11 ന് ഗവർണർ താവർ ചന്ദ് ഗെഹലോട്ടിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആഹ്വാനം ചെയ്തു.