വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി; ഫ്ലാറ്റിന് മുകളില്‍നിന്നു വീണ് യുവാവിന് ദാരുണാന്ത്യം
Monday, August 19, 2024 10:28 AM IST
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്.
പുലർച്ചെ 12 .30 ആയിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്.
രാത്രി മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പം നില്‍ക്കെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽനടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.