കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും
Tuesday, August 20, 2024 8:10 PM IST
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ഒഴിവുവന്ന എല്ലാ രാജ്യസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, ഹരിയാനയില്‍ കിരണ്‍ ചൗധരി, മഹാരാഷ്ട്രയില്‍ ധൈര്യശീൽ പട്ടേല്‍, ഒഡീഷയില്‍ മമത മൊഹന്ത. ആസാമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവരെ സ്ഥാനാർഥികളായി ബിജെപി പ്രഖ്യാപിച്ചു.
രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികൾ.