യുകെയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി നഴ്സിന്റെ ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
Tuesday, August 20, 2024 8:46 PM IST
ലണ്ടൺ: യുകെയിൽ രണ്ട് ദിവസം മുമ്പ് കുഴഞ്ഞു വീണു മരിച്ച നഴ്സിന്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നുമുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്. സന്ദേശം കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. നാട്ടിൽനിന്ന് യുകെയിൽ തിരിച്ചെത്തിയ ദിവസം തന്നെ യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.