അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണു: രണ്ട് മരണം
Thursday, August 22, 2024 12:49 AM IST
ടെക്സസ്: അമേരിക്കയിലെ പടിഞ്ഞാറന്‍ ടെക്സസില്‍ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റുള്‍പ്പടെ രണ്ട് പേര് മരിച്ചു.
ചൊവ്വാഴ്ചയാണ് വിമാനം തകര്‍ന്നുവീണത്. ഡേസഷ്ലെമെയര് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വിമാനത്തിന്റെ പൈലറ്റ് ജോസഫ് വിന്‍സെന്റ് സുമ്മയും (48) യാത്രക്കാരില്‍ ഒരാളായ ജോലീന് കവറെറ്റ വെതര്‍ലിയുമാണ് (49) മരിച്ചതെന്ന് ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടനെ തകരാര്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് വിമാനം അടിയന്തിരമായി ഹൈവേയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ന്നു.