ദക്ഷിണ കൊറിയയിലെ ഹോട്ടലിൽ തീപിടിത്തം; ഏഴു പേർ മരിച്ചു
Friday, August 23, 2024 6:48 AM IST
സോൾ: ദക്ഷിണ കൊറിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
സിയോളിൽ നിന്ന് 25 കിലോമീറ്റർ (15 മൈൽ) പടിഞ്ഞാറ് ബുചിയോണിലെ ഒരു ഹോട്ടലിന്റെ എട്ടാം നിലയിലെ മുറിയിലാണ് വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായതെന്ന് സിയോളിന്റെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്. അപകടത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
ഒമ്പത് നിലകളുള്ള ഹോട്ടലിൽ 64 മുറികളുണ്ടെന്നും തീപിടിത്തം ഉണ്ടാകുമ്പോൾ 27 അതിഥികൾ അവിടെ താമസിച്ചിരുന്നുവെന്നും സിയോളിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജൂണിൽ, ദക്ഷിണ കൊറിയയിലെ ലിഥിയം ബാറ്ററി പ്ലാന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.