ഡ്യൂറന്‍ഡ് കപ്പ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലില്‍
Monday, August 26, 2024 9:45 PM IST
ഷില്ലോംഗ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിഫൈനലില്‍ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഫൈനലില്‍ കടന്നത്.
തോയ് സിംഗ്, അലാദിന്‍ അജാറെയ്, പാര്തിഭ് ഗോഗോയ് എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടിയത്. ഷില്ലോംഗില്‍ നടന്ന മത്സരത്തില്‍ തോയ് സിംഗാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.
അജാറെയ് 33-ാം മിനിറ്റിലും ഗോഗോയ് ഇഞ്ചുറി സമയത്താണ് ഗോള്‍ സ്കോര്‍ ചെയ്തത്. ആദ്യമായാണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ എത്തുന്നത്.