പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; നാലുപേർക്കെതിരെ കേസ്
Wednesday, August 28, 2024 1:13 AM IST
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിനുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു,
പ്രതികളിൽ രണ്ട് പേർ അയൽ സംസ്ഥാനമായ മധ്യപ്രദേശിലെ ഷിയോപൂർ നിവാസികളാണ്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെ കുടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഭാരതീയ ന്യായ് സന്ഹിത, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരായ സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. നിലവിൽ പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി മുത്തശിയോടൊപ്പം വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും വീട്ടിലില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.