പിതാവിന്റെ വഴിയെ; സമിത് ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമില്‍
Saturday, August 31, 2024 10:18 AM IST
മുംബൈ: മുൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ഇന്ത്യന്‍ ടീമില്‍. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഹോം സീരീസിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലാണ് സമിത് ഇടം നേടിയത്. ഓസ്ട്രേലിയ അണ്ടര്‍ 19ന് എതിരെയാണ് മത്സരം. പുതുച്ചേരിയിലും ചെന്നൈയിലും യഥാക്രമം മൂന്ന് 50 ഓവര്‍ മത്സരങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളും പരമ്പരയില്‍ നടക്കും.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: രുദ്ര പട്ടേല്‍, സാഹില്‍ പരാഖ്, കാര്‍ത്തികേയ ഗജ, മുഹമ്മദ് അമന് (കാപ്റ്റന്‍), കിരണ്‍ ചോര്‍മലെ, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് പംഗലിയ (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, എന്‍.സമര്‍ത്, നിഖില്‍ കുമാര്‍, ചേതന്‍ ശര്‍മ, ഹാര്‍ദിക് രാജ്, രോഹിത് രജാവത്ത്, മൊഹമ്മദ് എനാന്.
ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: വൈഭവ് സൂര്യവന്‍ഷി, നിത്യ പാണ്ഡ്യ, വിഹാന് മല്‍ഹോത്ര, സോഹം പട്വര്ധന് (കാപ്റ്റന്‍)), കെ.പി.കാര്‍ത്തികേയ, സമിത് ദ്രാവിഡ്, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് പംഗലിയ (വിക്കറ്റ് കീപ്പര്‍), ചേതന്‍ ശര്‍മ, എന്‍.സമര്‍ത്, ആദിത്യ റാവത്ത്, നിഖില്‍ കുമാര്‍, അന്‍മോല്‍ജീത് സിംഗ്, ആദിത്യ സിംഗ് (യുപിസിഎ), മൊഹമ്മദ് എനാന്.