കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Saturday, August 31, 2024 5:52 PM IST
കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുവല്ലവാരം പാപനാശത്തിന് സമീപം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിമ്രോത്ത് ( 20 ) നെയാണ് കാണാതായത്.
കൊല്ലം ഫാത്തിമ മാതാ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് നിമ്രോത്ത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കടലിൽ കുളിക്കാനിറങ്ങിയത്.
ഇതിനിടെ യുവാവിനെ കാണാതാകുകയായിരുന്നു. സ്കൂബ ടീമും പോലീസും ഫയർഫോഴ്സും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.