മെഹിദിക്ക് അഞ്ച് വിക്കറ്റ്; പാകിസ്ഥാൻ 274 റൺസിന് പുറത്ത്
Saturday, August 31, 2024 8:16 PM IST
റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്ക്പട 274 റൺസിന് എല്ലാവരും പുറത്തായി.
അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന് മിറാസാണ് പേരുകേട്ട പാക്ക് ബാറ്റ്സ്മാൻമാരെ പിടിച്ചു കെട്ടിയത്. പാകിസ്ഥാനായി സെയിം അയൂബ് (58), ഷാന്‍ മസൂദ് (57), അഗ സല്മാന് (54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0 മുന്നിലാണ്.