അമേരിക്കയിൽ ബസ് മറിഞ്ഞ് കൈക്കുഞ്ഞ് ഉൾപ്പടെ എട്ടു പേർ മരിച്ചു
Sunday, September 1, 2024 4:08 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ബസ് അപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പടെ എട്ടുപേർ മരിച്ചു. മിസിസിപ്പിയിലെ വാറൻ കൗണ്ടിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഏഴു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരിൽ രണ്ട് പേർ ഗ്വാട്ടിമാലയിൽ നിന്നുള്ള ആറ് വയസുള്ള ആൺകുട്ടിയും 16 വയസുള്ള പെൺകുട്ടിയുമാണെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ സിബിഎസിനോട് പറഞ്ഞു. മിസിസിപ്പി ഹൈവേ പട്രോൾ സംഘം അപകടത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.