അനധികൃത മത്സ്യബന്ധനം; ബോട്ടിന് 7.75 ലക്ഷം പിഴ ചുമത്തി
Sunday, September 1, 2024 2:46 PM IST
തൃശൂർ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 6800 കിലോ കിളിമീൻ ബോട്ടിൽനിന്ന് പിടിച്ചെടുത്തു. ഇതിൽ ഉപയോഗയോഗ്യമായ വലുപ്പത്തിലുള്ളവ ലേലംചെയ്ത് ലഭിച്ച 5,00,468 രൂപ ട്രഷറിയിൽ അടപ്പിച്ചു.
ബാക്കി 12 സെന്റീമീറ്ററിൽ താഴെയുള്ള മത്സ്യങ്ങൾ കടലിൽ ഒഴുക്കിക്കളഞ്ഞു. 2,75,000 രൂപ പിഴയായും ബോട്ട് ഉടമയിൽനിന്ന് ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.