മുൻ എംഎൽഎ എ.വി.ഗോപിനാഥ് ബിജെപി വേദിയിൽ
Sunday, September 1, 2024 5:18 PM IST
പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ എംഎൽഎ എ.വി.ഗോപിനാഥ് ബിജെപി വേദിയിൽ. പാലക്കാട്ട് ബിജെപി സംഘടിപ്പിച്ച പൗരപ്രമുഖരുടെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തി.
കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് താൻ എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവച്ച ഗോപിനാഥ് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ നടത്തിയ നവ കേരള സദസിലും അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.