അർജുന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കിൽ നിയമനം
Monday, September 2, 2024 10:56 AM IST
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ജുനിയർ ക്ലാർക്ക് തസ്തികയിലാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചത്.
അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു.
അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ ബന്ധു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്നും ഇതിനായി ആവശ്യമായിവരുന്ന തുക കർണാടക സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.