ബലാത്സംഗ കേസ്; നടന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
Monday, September 2, 2024 3:02 PM IST
കൊച്ചി: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
2019-ലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടി ആദ്യം ആരോപണം ഉന്നയിച്ചത്. തിയറ്റല്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറിയെന്നാണ് അന്ന് പറഞ്ഞത്.
ഇത് അന്വേഷണഘട്ടത്തില്‍ നിലനില്‍ക്കില്ലെന്ന് കണ്ടതോടെയാണ് ഹോട്ടല്‍ മുറിയില്‍വച്ച് ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ പറയുന്നു.
തെറ്റായ ആരോപണത്തിന്റെ പേരില്‍ താന്‍ ജയിലില്‍ പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.