ഷിക്കാഗോയിലെ ട്രെയിനിൽ വെടിവയ്പ്പ്; നാലുപേർ മരിച്ചു
Tuesday, September 3, 2024 5:25 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ തിങ്കളാഴ്ച ട്രെയിനിൽ നാല് പേർ വെടിയേറ്റു മരിച്ചു. സംഭവത്തിന് പിന്നാലെ അക്രമിയെ പോലീസ് പിടികൂടി.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ വച്ചുമാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് ഷിക്കാഗോ ട്രെയിൻ സർവീസ്. പ്രവൃത്തിദിവസത്തിൽ ശരാശരി 317,000-ത്തിലധികം ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്.