വയനാട് രക്ഷാപ്രവർത്തനത്തിനിടെ അജിത് കുമാർ അനാവശ്യ വിവാദം ഉണ്ടാക്കി: സിപിഐ
Tuesday, September 3, 2024 4:55 PM IST
വയനാട്: ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ എഡിജിപി എം.ആര്.അജിത് കുമാർ സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന് സിപിഐ വയനാട് ജില്ലാ ഘടകം. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാറിന്റെ ഇടപെടലാണെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചു. സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇ.ജെ. ബാബു വ്യക്തമാക്കി.
തുടർന്ന് റവന്യൂ മന്ത്രി ഇടപെട്ട് ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.