അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കും; കായിക മന്ത്രി ബുധനാഴ്ച സ്പെയിനിലേക്ക്
Tuesday, September 3, 2024 10:41 PM IST
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു നേരിട്ടു ക്ഷണിക്കാന്‍ കായികമന്ത്രി വി.അബ്ദുറഹിമാന് ബുധനാഴ്ച സ്പെയിനിലേക്ക് യാത്ര തിരിക്കും. മാഡ്രിഡിലെത്തുന്ന മന്ത്രി അര്‍ജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
അർജന്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്.
കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.